കോട്ടയം: ഭക്ഷ്യ വിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍ സാനുവിനെതിരെയാണ് നടപടി.
കോട്ടയം സംക്രാന്തിയിലെ ‘ദ പാര്‍ക്ക്’ എന്ന ഹോട്ടലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടല്‍ ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.
ഒരു തവണ അടച്ച് പൂട്ടിയ ഹോട്ടലിന്റെ പിഴവുകള്‍ പരിഹാരിക്കാതെയാണ് തുറന്നു നല്‍കിയത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്‌തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലിന് അനുമതി നല്‍കിയതിനെതിരെ നഗരസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.
Comments are closed for this post.