2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 43,000 കടന്നു

ദിനംപ്രതിയെന്നോണം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് സ്വര്‍ണവില. 43,000 കടന്ന് ഇന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് സ്വര്‍ണവില. 43,040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 5,380 രൂപ.

ഇന്നലെ പവന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ച് 42,840 രൂപയിലെത്തിയിരുന്നു. പവന് 42440 രൂപയായിരുന്നു അതിന് മുന്‍പത്തെ വില. ഫെബ്രുവരി രണ്ടിനാണ് കേരളത്തില്‍ ഇതിനു മുന്‍പ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രമിന് 5,360 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,880 എത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.