2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: സി.പി.എം മുന്‍ നേതാവ് സി.ഒ.ടി നസീര്‍ ഉള്‍പെടെ മൂന്നു പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍. മുന്‍ സി.പി.എം നേതാവും 88ാം പ്രതിയുമായ സി.ഒ.ടി നസീര്‍, 18ാം പ്രതി ദീപക്, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂര്‍ അസി. സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

മുന്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍ (ഒന്നാം പ്രതി), കെ.കെ നാരായണന്‍, ടി.വി രാജേഷ് അടക്കം പ്രമുഖ സി.പിഎം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. വധശ്രമക്കേസില്‍ 113 പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഐ.പി.സി 326, പി.ഡി.പിപി ആക്ട് എന്നിവ പ്രകാരമാണ് മൂന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

 

മുന്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍ (ഒന്നാം പ്രതി), കെ.കെ നാരായണന്‍, ടി.വി രാജേഷ് അടക്കം പ്രമുഖ സി.പിഎം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയെല്ലാം കോടതി വെറുതെ വിട്ടു. വധശ്രമക്കേസില്‍ 113 പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഐ.പി.സി 326, പി.ഡി.പിപി ആക്ട് എന്നിവ പ്രകാരമാണ് മൂന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നടന്ന പൊലിസ് അത് ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പൊഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായിരുന്ന കെ.സി ജോസഫ്, ഡി.സി.സി ഭാരവാഹിയായിരുന്ന ടി. സിദ്ദീഖ് എന്നിവര്‍ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിന് നേരെ ഇടത് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.

ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് ഇടത് പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. കല്ലേറില്‍ കാറിന്റെ ഗ്ലാസ് പൊട്ടുകയും ഉമ്മന്‍ചാണ്ടിയുടെ തലക്കും നെഞ്ചിനും പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ സി.ഒ.ടി നസീര്‍, ദീപക്, ബിജു പറമ്പത്ത് എന്നിവര്‍ ഡി.വൈ.എഫ്.ഐ ഭാരവാഹികളായിരുന്നു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്ന സി.ഒ.ടി നസീര്‍ പിന്നീട് പാര്‍ട്ടി വിമതനായി. തുടര്‍ന്ന് നസീര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രതിയായ നസീര്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരി റെസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേള്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.