2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് എഫ്.ഐ.ആര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് എഫ്.ഐ.ആര്‍. കരിപ്പൂര്‍ പൊലിസാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐ.പി.സി എയര്‍ ക്രാഫ്റ്റ് ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ മഞ്ചേരി സി.ജെ.എം കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമര്‍പ്പിച്ചു.

ലാന്‍ഡിങ് സമയത്തെ ‘അശ്രദ്ധമായ പ്രവൃത്തി’ മൂലമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വേഗത കൂടുതലെന്നാണ് സൂചന. അന്വേഷണം തുടരുകയാണ്. റഡാര്‍ ചിത്രങ്ങള്‍ ശേഖരിട്ടുണ്ട്. എ.ടി.സി ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ സംഘം വിശദാംശങ്ങള്‍ സ്വീകരിച്ചു.

കരിപ്പൂര്‍ വിമാന ദുരന്തത്തെ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന് സമാനമായ അന്വേഷണം പൊലിസും നടത്തും. അഡീഷണല്‍ എസ്.പി ജി. ബാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി കെ. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകട കാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നകാര്യങ്ങളും അന്വേഷിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.