തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷത്തിനിടെ കെ.കെ രമ എം.എല്‍.എയുടെ കയ്യിനേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. എം.ആര്‍.ഐ സ്‌കാനിങ്ങില്‍ ഇക്കാര്യം വ്യക്തമായതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വലതു കൈയ്യിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ട്. എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് കെ.കെ രമ മാധ്യമങ്ങളോട് വ്യക്തമാക്കി. മൂന്നു മാസം തുടര്‍ച്ചയായ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാട്ടിലേക്ക് മടങ്ങുമെന്നും ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുമെന്നുമാണ് അവര്‍ സൂചിപ്പിച്ചത്. പരുക്ക് ഗുരുതരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ എം.ആര്‍.ഐസ്‌കാനിങ്ങിലാണ് മനസ്സിലാക്കിയത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് വീണ്ടും പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു.
Comments are closed for this post.