2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ എം.പിക്ക് മേല്‍ ചുമത്തിയ കുറ്റം നിലനില്‍ക്കുമോയെന്നതില്‍ ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എം.പിക്ക് മേല്‍ ചുമത്തിയ കുറ്റം നിലനില്‍ക്കുമോയെന്നതില്‍ കോടതി ഇന്ന് വിധി പറയും. ഡല്‍ഹി റോസ് അവന്യു കോടതി സ്‌പെഷ്യല്‍ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറയുക. മൂന്നാം തവണയാണ് കേസ് വിധി പറയാനായി മാറ്റിവെക്കുന്നത്.

ശശി തരൂരിന് മേലുള്ള ആത്മഹത്യ പ്രേരണ കുറ്റവും കൊലക്കുറ്റവും ചുമത്തിയ പ്രോസിക്യൂഷന്‍ നടപടിയാണ് കേസിന് ആധാരം. സുനന്ദ പുഷ്‌ക്കറിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

എന്നാല്‍, തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് പോലും ശാസ്ത്രീയമായി പ്രോസിക്യൂഷന് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നരഹത്യ കുറ്റവും നിലനില്‍ക്കില്ല. സുനന്ദയുടേത് ആകസ്മിക മരണമാണ്. വിഷം കുത്തിവെച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

   

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.