2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വപ്ന സുരേഷിന്റെ ആരോപണം: ഒന്നും പറയാനില്ലെന്ന് എം.വി ഗോവിന്ദന്‍

കൊച്ചി: സ്വപ്ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉള്ള ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സ്വപ്നയെ കൊല്ലുമെന്ന് ഇടനിലക്കാരന്‍ വഴി എംവി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇടനിലക്കാരന്‍ സമീപിച്ചെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയിപ്പിള്ള എന്ന കണ്ണൂര്‍ സ്വദേശിയാണ് താനുമായി സംസാരിച്ചത്. ഇയാള്‍ 30 കോടി ഓഫര്‍ ചെയ്‌തെന്നും വല്ല ഹരിയാനയിലെ ജയ്പൂരിലോ പോയി ജീവിക്കണമെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പറഞ്ഞതടക്കം പിന്‍വലിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു.

ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ തന്നെ അവസാനിപ്പിക്കും എന്ന രീതിയിലാണ് ഇദ്ദേഹം സംസാരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിര്‍ദ്ദേശപ്രകാരമാണ് വന്നതെന്ന് ഇദ്ദേഹം പറഞ്ഞതായും സ്വപ്ന പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.