2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രമ്യാ ഹരിദാസ് എം.പിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സംഭവം: വി.ടി ബല്‍റാം ഉള്‍പ്പടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: രമ്യാ ഹരിദാസ് എം.പിയും സംഘവും പാലക്കാട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പാലക്കാട് കസബ പൊലിസാണ് കേസെടുത്തിരിക്കുന്നത്.

മുന്‍.എം.എല്‍.എ വി.ടി ബല്‍റാം ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.

ലോക്ക്ഡൗണ്‍ ലംഘനത്തിന് ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടല്‍ ഉടമക്കെതിരേയും നേരത്തെ പൊലിസ് കേസെടുത്തിരുന്നു.

   

കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം, റിയാസ് മുക്കോളി എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കുരുക്കിലായത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയെന്നാണ് വിമര്‍ശനം.

ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ഇതേതുടര്‍ന്നാണ് കടയുടമക്കെതിരെ കസബ പൊലിസ് കേസെടുത്തത്. ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നിരുന്നു.

എന്നാല്‍, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നുവെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.