കണ്ണൂര്‍: ഇ ബുള്‍ജെറ്റിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. കണ്ണൂര്‍ സൈബര്‍ പൊലിസാണ് കേസെടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ടാവും.
കലാപത്തിന് ആഹ്വാനം ചെയ്തതിന് ഇ ബുല്‍ജെറ്റ് വ്‌ളോഗേഴ്‌സിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ നേരത്തെ പൊലിസ് കേസെടുത്തിരുന്നു, കൊല്ലത്തും ആലപ്പുഴയിലുമുള്ളവര്‍ക്കെതിരെ ആയിരുന്നു കേസെടുത്തത്. കൂടാതെ കൊവിഡ് മാനദണ്ഡം ലംഘിച്ച തടിച്ചു കൂടിയതിന് പതിനേഴോളം ആളുകള്‍ക്കെതിരെയും കേസെടുത്തിരുന്നു.
അതേസമയം, തങ്ങള്‍ക്കെതിരെ നടക്കുന്നത് ആസൂത്രിതമായ വേട്ടയാടലാണെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ പറയുന്നത്. ചില മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി തങ്ങളെ കുടുക്കിയതാണെന്നും അറിവില്ലായ്മ ചൂഷണം ചെയ്ത് നിയമസംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
Comments are closed for this post.