പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലിയുടെ മരണത്തിന് കാരണം ‘ക്യാപ്ചര്‍ മയോപ്പതി’ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുലിക്ക് ഹൃദയാഘാതമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നേരം കൂട്ടില്‍ കുടുങ്ങി കിന്ന പുലിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പുലിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നും ഡോ. അരുണ്ടാ സഖറിയ പറയുന്നു. പുലിയുടെ ശരീരത്തില്‍ പെല്ലറ്റ് കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയില്‍ പുലിയുടെ കാല്‍ കുടുങ്ങുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 1.30ന് കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടില്‍ കണ്ടത്. മൂന്നു വയസ്സുള്ള പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്.
കോഴിക്കൂട്ടിലെ ഇരുമ്പഴിക്കുള്ളില്‍ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു. പുലിയെ മയക്കുവെടിവച്ച് പിടികൂടാനുള്ള നീക്കങ്ങള്‍ തുടങ്ങുന്നതിനിടെയാണ് പുലി ചത്തത്.
നേരത്തെ പ്രദേശത്തെ ജനവാസ മേഖയില്‍ പുലിയേയും രണ്ട് കുഞ്ഞുങ്ങളേയും കണ്ടിരുന്നതായി കാറില്‍ യാത്ര ചെയ്തിരുന്ന യുവാക്കള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഒരു മാസം മുമ്പ് പ്രദേശത്തെ വളര്‍ത്തു നായയെ പുലി കൊന്നിരുന്നു.
Comments are closed for this post.