2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘കള്ളനൊപ്പം, കള്ളപ്പണത്തിനൊപ്പം’; ബി.ജെ.പി എഫ്.ബി സംസ്ഥാന കമ്മിറ്റി പേജില്‍ ട്രോള്‍മഴ

കെ.സുരേന്ദ്രനെ പിന്തുണച്ചുള്ള പോസ്റ്റിന് കീഴെയാണ് പൊങ്കാല

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പേജില്‍ ട്രോള്‍മഴ. വെറും മഴയല്ല പെരുമഴ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണച്ചുകൊണ്ട് ഇട്ട പ്രൊഫൈല്‍ ചിത്രത്തിന്റെ ഫ്രെയിമിലാണ് ട്രോളന്മാര്‍ പെരുങ്കളിയാട്ടമാടുന്നത്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി നില്‍ക്കുന്ന സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം നടക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെ പിന്തുണച്ച് ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പേജില്‍ പ്രൊഫൈല്‍ ഫ്രെയിം ക്യാമ്പയിന്‍ ആരംഭിച്ചത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ. രണ്ട് ദിവസമാവും മുമ്പ് 5.6k കമന്റുകളുണ്ട്. ഭൂരിഭാഗവും സുരേന്ദ്രനേയും ബി.ജെ.പിയേയും ട്രോളുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.