കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ ചുമത്തി നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചത്.
ചികിത്സയിലുള്ള യുവതിയുടെ കുഞ്ഞ് പ്രസവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു. അണുബാധയെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രി സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് വൈകിയെന്ന് ആരോപിച്ചാണ് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്. നഴ്‌സിങ് സ്‌റ്റേഷന്റെ ചില്ല് ഇവര്‍ അടിച്ചു തകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ചോഴാണ് ഡോ. അശോകന് മര്‍ദനമേറ്റത്.
താന്‍ ചികിത്സിക്കാത്ത രോഗിയുടെ ബന്ധുക്കളാണ് തന്നെ മര്‍ദിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ചാണ് അക്രമികള്‍ മര്‍ദിച്ചത്. മര്‍ദനമേറ്റ് കിടന്ന തന്നെ ചികിത്സക്കായി മാറ്റാന്‍ പോലും അനുവദിച്ചില്ലെന്നും ഡോ. അശോകന്‍ പറഞ്ഞു.
Comments are closed for this post.