2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അരിക്കൊമ്പന്റെ ആക്രമണം: പരുക്കേറ്റ കമ്പം സ്വദേശി മരിച്ചു

അരിക്കൊമ്പന്റെ ആക്രമണം: പരുക്കേറ്റ കമ്പം സ്വദേശി മരിച്ചു

കമ്പം: അരിക്കൊമ്പന്‍ കാടിറങ്ങിയപ്പോള്‍ കമ്പം ടൗണില്‍ തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോഴാണ് ബൈക്ക് തട്ടിയിട്ടത്. വീഴ്ചയില്‍ പാല്‍രാജിന്റെ തലയില്‍ സാരമായ പരിക്കേറ്റിരുന്നു.

തമിഴ്‌നാട് വനമേഖലയിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. കമ്പത്തു നിന്ന് 10 കിലോമീറ്റര്‍ മാറി ഷണ്മുഖ നദി ഡാമിനോട് ചേര്‍ന്നുള്ള വനത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്. ആന ജനവാസ മേഖലയിലിറങ്ങിയാല്‍ മാത്രമാണ് മയക്കുവെടി വെക്കുന്ന നടപടികളിലേക്ക് കടക്കുക. ഇടയ്ക്ക് കാടുകയറിയും കാടിറങ്ങിയുമുള്ള അരിക്കൊമ്പന്റെ സഞ്ചാരം ദൗത്യത്തിന് തിരിച്ചടിയാകുന്നുണ്ട്. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കാണ് വിട്ടത്. എന്നാല്‍ കേരളാ തമിഴ്‌നാട് വനാതിര്‍ത്തികളിലൂടെ സഞ്ചരിക്കുകയാണ് അരിക്കൊമ്പന്‍. കമ്പം ടൗണില്‍ പരിഭ്രാന്തി പരത്തിയ ശേഷം നിലവില്‍ കാടുകയറിയിരിക്കുകയാണ് അരിക്കൊമ്പന്‍.

arikomban-attack-kambam-native-died


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.