2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മോക്ഡ്രില്‍ കഴിഞ്ഞ മടങ്ങുന്നതിനിടെ 15കാരന് ആംബുലന്‍സില്‍ പീഡനം; പഞ്ചായത്തംഗത്തിനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കോഴിക്കോട് ഇന്നലെ നടന്ന മോക്ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ ആംബുലന്‍സിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് മാവൂരിലാണ് സംഭവം.

മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ആണ് ഉപദ്രവിച്ചതെന്നാണ് പരാതി. മാവൂര്‍ പൊലിസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്.

കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.