2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വടക്കഞ്ചേരി അപകടം: ‘വേളാങ്കണ്ണി യാത്ര കഴിഞ്ഞെത്തിയ ഉടനെ അടുത്ത യാത്ര, ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ക്ഷീണിതനായിരുന്നു; ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞതാണ്’ വിദ്യാര്‍ത്ഥിയുടെ മാതാവ് പറയുന്നു

പാലക്കാട്: വേളാങ്കണ്ണി യാത്ര കഴിഞ്ഞ മടങ്ങി വന്ന ഉടനെയാണ് ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ കുട്ടികളേയും കൊണ്ട് യാത്ര പുറപ്പെട്ടതെന്ന് ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ്. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. താന്‍ നല്ല എക്‌സ്പീരിയന്‍സ് ഉള്ള ഡ്രൈവറാണ്, കുഴപ്പമില്ലെന്നായിരുന്നു അപ്പോള്‍ ഡ്രൈവര്‍ മറുപടി പറഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

ഡ്രൈവറുടെ അശ്രദ്ധയും, അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാരും അപകടത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാരും പറയുന്നത്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റു വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ഇവര്‍ പറഞ്ഞു.

രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് വിനോദയാത്രക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പതുപേരാണ് അപകടത്തില്‍ മരണപ്പെട്ടത്. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News