മങ്കട:ദേശീയപാതയിലെ റംബിള്‍ സ്ട്രിപ്പില്‍ ബൈക്ക് തെന്നിമറിഞ്ഞ് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.മഞ്ചേരി നോബിള്‍ സ്‌കൂള്‍ബസിലെ ഡ്രൈവറായിരുന്ന കോഴിക്കാട്ടുക്കുന്ന് കെ.ടി. മുഹമ്മദ് സഈദ്(25)ആണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴരയോടെ രാമപുരം സര്‍വീസ് ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം.റോഡിലെ റംബിള്‍ സ്ട്രിപ്പില്‍ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന സ്വകാര്യ ബസിലിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന് പിന്നാലെ അശാസ്ത്രീയമായ റംബിള്‍ സ്ട്രിപ്പ് പല തവണ അപകടങ്ങളുണ്ടാക്കിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Comments are closed for this post.