2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘അടുത്ത എപിസോഡില്‍ നമ്മളൊരു സ്‌നാപ് ചാറ്റും ,ഒരു നാടന്‍ മുട്ടയും കണ്ടു..ഇന്ന് നമുക്കൊരു ഒരു ക്ലു ക്ലുസ് പൊടി കാണാം’ ഇതാ ഒരു കൊച്ചു യുട്യൂബര്‍ കൂടി

‘ഹലോ ഗൈസ് ഇന്ന നമ്മള്‍ ചെയ്യാന്‍ പോവുന്നത് ഒരു രസകരമായ വീഡിയോയാണ്’ . കാണുന്നവരെ രസിപ്പിച്ചു ചിരിപ്പിച്ചും ഇതാ ഒരു കൊച്ചു യുട്യൂബര്‍ കൂടി. അക്ഷരങ്ങള്‍ വ്യക്തമായി പറയാനായിട്ടില്ലെങ്കിലും മൂപ്പര് പൊളിയാണ്. ക്ലൂ ക്കുസ് പൊടിയെ പരിചയപ്പെടുത്തുന്ന മൂപ്പരുടെ വീഡിയോയോ അതിലും പൊളി.

‘ അടുത്ത എപ്പിസോഡില്‍ നമ്മള്‍ നമ്മളൊരു സ്‌നാപ് ചാറ്റും ,ഒരു നാടന്‍ മുട്ടയും കണ്ടു’ കഴിഞ്ഞ എപിസോഡിനെ കുറിച്ചാണ് വിവരണം. ഇന്ന് നമ്മളിവിടെ കാണാന്‍ പോവുന്നത് ഒരു ക്ലുക്ലുസ് പൊടിയാണ്. ഞാനെടുത്തോണ്ടു വരാം. അല്ലെങ്കില്‍ ഇന്ന് നമ്മളത് വാങ്ങിച്ചിട്ടില്ല. വാങ്ങിച്ചാന്‍ പോകുന്നുതാണ്. പോകാം വരൂ’ എന്നും പറഞ്ഞ് ചങ്ങാതി അങ്ങ് അപ്രത്യക്ഷാനാകുന്നു. പിന്നെ വരുന്നത് സാക്ഷാല്‍ ക്ലുക്ലൂസ് പൊടിയും കൊണ്ടാണ്. പിന്നെ പൊടിയെ കുറിച്ച കിടിലന്‍ വിവരണങ്ങളാണ് വീഡിയോയില്‍. ഏതായാലും കണ്ടു നോക്കൂ വീഡിയോ…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.