2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തെളിവുമായി ഒറ്റയെണ്ണം വന്നില്ല; ‘കോടി രൂപ’ കൗണ്ടറുകളുടെ പ്രവര്‍ത്തനം യൂത്ത് ലീഗ് അവസാനിപ്പിച്ചു

തെളിവുമായി ഒറ്റയെണ്ണം വന്നില്ല

കോഴിക്കോട്: പെണ്‍കുട്ടികളെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയതിന്റെ തെളിവുമായി ഒരാള്‍ പോലും വന്നില്ല. ഇതേ തുടര്‍ന്ന് യൂത്ത് ലീഗ് തുറന്ന ‘കോടി രൂപ’ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കേരള സ്‌റ്റോറി സിനിമയില്‍ പറയുന്നതുപോലെ 32,000 പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റിയതിന്റെ തെളിവ് നല്‍കിയാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. ഇതാനായി 14 ജില്ലകളിലും യൂത്ത് ലീഗ് പ്രത്യേക കൗണ്ടറുകള്‍ തുറക്കുകയും ചെയ്തിരുന്നു. തെളിവുമായി ആരും എത്താത്തതിനെ തുടര്‍ന്നാണ് കൗണ്ടറുകള്‍ അടച്ചത്.

സിറിയയിലേക്ക് കടത്തിയവരുടെ തെളിവ് കൊണ്ടുവന്നാല്‍ ഒരുകോടി രൂപ: പ്രഖ്യാപനവുമായി യൂത്ത് ലീഗ്

യൂത്ത് ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഒരാള്‍ക്കും കഴിഞ്ഞില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 32,000 പേര്‍ പോയി എന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച ഹിന്ദു ഐക്യവേദി നേതാവിന് മറുപടിയായി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദിപ്‌തോ സെന്നിന്റെ പഴയ ട്വീറ്റ് ഫിറോസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കാനും ആളുകളുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് ഒരു വെല്ലുവിളിയായി കൗണ്ടറുകള്‍ തുറന്നതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.