എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെയാണ് ഇവരെ പൊലിസ് പിടി കൂടിയത്.
മരിച്ച അന്‍സിലും വീടിന് സമീപമുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിരുന്നു. അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പ്. മിനിയാഞ്ഞ് രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ പുറത്തിട്ടു. ജീവനക്കാര്‍ അത് പുറത്തേക്കിട്ടു. അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ രാത്രിയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. മൃതദേഹം പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Comments are closed for this post.