തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ 29 മുതല്‍ കാണാതായിരുന്നു. കാലടി പൊലിസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖില്‍ അറിയിച്ചിരിക്കുന്നത്.
തൃശൂര്‍: തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര ( 26 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലിസ് അറസ്റ്റ് ചെയ്തു. അതിരപ്പള്ളി തുമ്പൂര്‍മുഴി വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ 29 മുതല്‍ കാണാതായിരുന്നു. കാലടി പൊലിസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖില്‍ അറിയിച്ചിരിക്കുന്നത്.
അഖിലും ആതിരയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെ സ്വര്‍ണാഭരണങ്ങളടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Comments are closed for this post.