കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ് യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പൊലിസ് കണ്ടെത്തി.
ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.
കേസില്‍ ഇന്നലെയാണ് അഞ്ചല്‍ സ്വദേശിയായ നാസു അറസ്റ്റിലായത്. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതി യുവതിയെ കൊല്ലം ബീച്ചില്‍ നിന്നാണ് പരിചയപ്പെട്ടത് . പ്രതിയെ കൊല്ലം ബീച്ചിലും സംഭവസ്ഥലത്തും എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ നാസു.
Comments are closed for this post.