2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കല്ല്യാണ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാര്‍ മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു

മുള്ളേരിയ(കാസര്‍കോട്); കല്ല്യണ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിടെ കാര്‍ മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരുക്കേറ്റു.കൊട്ടിയാടിയിലെ തേങ്ങ വ്യാപാരി ഷാനവാസ് എന്ന സാനുവിന്റെ ഭാര്യ സാഹിന (32), രണ്ടുവയസ്സുള്ള മകള്‍ ഷസ ഫാത്തിമ എന്നിവരാണ് മരിച്ചത്.കേരളകര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് ദേലംപാടി പരപ്പയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.

സുള്ള്യയിലെ കല്യാണ വിരുന്നില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് കര്‍ണാടക പുത്തൂര്‍ കര്‍ണൂര്‍ ഗോളിത്തടിയില്‍നിന്ന് ഇന്നോവ കാറില്‍ പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.മഴയില്‍ അതിവേഗതയില്‍ സഞ്ചരിച്ച കാര്‍ റോഡില്‍ നിന്ന് തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.ഷാഹിനയുടെ ഭര്‍തൃമാതാവ് ബീഫാത്തിമ, ഭര്‍തൃസഹോദരന്‍ അഷറഫ്, മറ്റൊരുസഹോദരനായ ഹനീഫയുടെ ഭാര്യ മിസിരിയ, മകള്‍ ആറ് വയസുകാരി സഹറ, മറ്റൊരു സഹോദരന്‍ യാക്കൂബിന്റെ ഭാര്യ സെമീന, മകള്‍ അഞ്ചുവയസ്സുകാരി അല്‍ഫാ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്, മംഗളുരു എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മൃതദേഹങ്ങള്‍ സുള്ള്യ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. ഉച്ചക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.