2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

വിജയ് ഹസാരെ ട്രോഫി പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കേരളം ഉയര്‍ത്തിയ 384 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്ര 230 റണ്‍സില്‍ ഒതുങ്ങി. 37.4 ഓവറില്‍ എല്ലാവരും പുറത്തായി. 153 റണ്‍സിന്റെ ജയത്തോടെ കേരളം ക്വര്‍ട്ടര്‍ഫൈനലില്‍ കടന്നു. ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, അഖിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 117 എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. കുശാല്‍ തമ്പെയും ഓം ഭോസാലെയും ചേര്‍ന്ന് മികച്ച തുടക്കമാണ് മഹാരാഷ്ട്രയ്ക്കായി നല്‍കിയത്. അര്‍ധസെഞ്ചുറി നേടിയ ഇരുവരും തൊട്ടടുത്ത ഓവറുകളില്‍ പുറത്തായതോടെ മഹാരാഷ്ട്രയുടെ താളംപോയി. ഓം ഭോസാലെ 78 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ കുശാല്‍ തമ്പെ 50 റണ്‍സെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരായ കൃഷ്ണപ്രസാദിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും സെഞ്ചുറി മികവിലാണ് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തത്.

വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.