തിരുവനന്തപുരം: സംസ്ഥാനം ഇന്നും ഉയർന്ന താപനിലയിൽ ചുട്ടുപൊള്ളി. രണ്ട് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. പാലക്കാടും ഇടുക്കിയിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. പാലക്കാട് 41 ഡിഗ്രി ആണ് ചൂട്.
പാലക്കാട് എരിമയൂരിലാണ് ഏറ്റവും ഉയർന്ന താപനില ഇന്ന് രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മാർച്ച് 10 വരെ കനത്ത ചൂട് തുടരുമെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
Comments are closed for this post.