പത്തനംതിട്ട: പത്തനംതിട്ടയില്‍ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. നാറാണംമൂഴി ഒന്നാംവാര്‍ഡില്‍ പുതുപറമ്പില്‍ മത്തായി(90) ആണ് മരിച്ചത്. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പ്രതിപക്ഷത്തെ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
Comments are closed for this post.