2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പുവരുത്തണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വിഴിഞ്ഞം സമരത്തില്‍ ക്രമസമാധനം ഉറപ്പുവരുത്താന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദേശം.11 ദിവസമായി തുടരുന്ന സമരത്തില്‍ പൊലീസ് സംരക്ഷണം തേടി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ,നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജീനിയറിംങ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ പ്രധാന്യമുള്ള പദ്ധതി പൂര്‍ത്തികരണഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് 7 ദിവസമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നതെന്ന് അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുറമുഖ നിര്‍മാണത്തിന് വീണ്ടും പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എല്ലാ വിധ പഠനങ്ങളും നടതതിയ ശേഷമാണ് നിര്‍മാണം തുടങ്ങിയതെന്നും പദ്ധതിയുടെ നിര്‍മാണം തടസപ്പെടുത്തുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമാണെന്നും അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രശ്‌ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സിഐഎസ്എഫ് സംരക്ഷണം സംസ്ഥാനത്തിന് ആവശ്യപ്പെടാം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ക്രമസമാധന പ്രശ്‌നം ഉണ്ടാകാതെ വിഴിഞ്ഞം പോലീസ് നോക്കണം എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.