തിരുവനന്തപുരം: വിഴിഞ്ഞം സമരം വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ച് ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍. തുടര്‍ച്ചയായി മൂന്നാം ഞായറാഴ്ച്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. 14ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ സഭാ അംഗങ്ങള്‍ പങ്കാളികളാകണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഇന്ന് 27 ദിവസത്തിലെത്തിയിരിക്കുകയാണ്. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സഭയുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ച ജാഥ തിരുവനന്തപുരത്തെത്തും. ഇതില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Comments are closed for this post.