2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവുമായി വിജയ് ബാബു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയേക്കും. കേസില്‍ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്.

ഈ മാസം 22നാണ് നടനും നിര്‍മാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലിസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നല്‍കിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാല്‍സംഗ കുറ്റമടക്കം രണ്ടു കേസുകളായി.അതേസമയം, പ്രതി വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആയിട്ടില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.

അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലിസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക് ആണോ വീഡിയോ പിന്‍വലിച്ചത് എന്ന് വ്യക്തമല്ല.

ഫിലിപ് ആന്റ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.