2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പൊലിസുമായി സഹകരിക്കും, കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും വിജയ് ബാബു

എറണാകുളം: കോടതിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് നടൻ വിജയ് ബാബു. പൊലിസുമായി പൂർണമായും സഹകരിക്കും. സത്യം പുറത്തു വരുമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അൽപ്പ സമയം മുമ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചിരുന്നു.

പീഡന പരാതി ഉയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാൻ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.