
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കൊവിഡ് മരണം സംബന്ധിച്ച മാനദണ്ഡം പുതുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ പുതിയ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മുന്‍കൈ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രംകോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിന് മരണ പട്ടിക പുതുക്കേണ്ടി വരുന്നത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് കരുതുന്നതായും മന്ത്രി പ്രതികരിച്ചു. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ഐ.സി.യു കൂടി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ 30 ബെഡുകള്‍ ഉള്‍പ്പെടെ 130 ബെഡുകള്‍ ഐ.സി.യുവില്‍ ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ 17 വെന്റിലേറ്ററുകള്‍ ലഭ്യമാകും. കൊവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഐ.സി.യുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതെന്നും വീണ ജോര്‍ജ് പറഞ്ഞു.