തൃശൂര്‍:മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ഒറ്റക്കെട്ടായാണ് യു.ഡി.എഫ് മുന്നോട്ടുപോവുന്നതെന്നും മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാനെന്നും അതു വിലപ്പോവില്ലെന്നും സതീശന്‍ പറഞ്ഞു.ലീഗ് തീവ്രവാദ ബന്ധമുള്ള കക്ഷിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും സതീശന്‍ പറഞ്ഞു.
ലീഗിനെ ലക്ഷ്യമിട്ടുള്ള എംവി ഗോവിന്ദന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം,സര്‍ക്കാരിനെതിരായ ജനരോഷം വഴിതിരിച്ചുവിട്ട് ഒരു ചര്‍ച്ചയുണ്ടാക്കുകയെന്നതാണ്. എന്നാല്‍ അതു യു.ഡി.എഫില്‍ വിലപ്പോവില്ല. എന്തെങ്കിലും പുതിയ ചര്‍ച്ചയുണ്ടാക്കി സര്‍ക്കാരിനെ രക്ഷിക്കുകയാണ് അവരുടെ തന്ത്രമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.ഏക സിവില്‍ കോഡിനെതിരായ ബില്ലിനെ എതിര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായില്ലെന്ന, ലീഗ് അംഗം അബ്ദുല്‍ വഹാബിന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. രാജ്യസഭയില്‍ ബില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവായി വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.