തിരുവനന്തപുരം: ധനപ്രതിസന്ധിയുടെ പേരില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയ നികുതി വര്‍ധനവാണ് നടപ്പാക്കിയതെന്ന് പറഞ്ഞ അദ്ദേഹം പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണെന്നും ഇത് നികുതിക്കൊള്ളയാണെന്നും കുറ്റപ്പെടുത്തി.
19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഏറ്റവും കുറവ് നികുതി പിരിവ് നടന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി നികുതി വരുമാനത്തിന്റെ വര്‍ധനവ് 6നും 10നും ഇടയില്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ ഇത് 2 ശതമാനം മാത്രമാണെന്നും സതീശന്‍ പറഞ്ഞു.
ധനപ്രതിസന്ധി മറച്ചുവെച്ച സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യാതൊരു പഠനം നടത്താതെ ജനങ്ങള്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നു. വലിയ ആഘോഷമായിട്ടാണ് ധനമന്ത്രി കണക്കുകള്‍ പറയുന്നത്. എന്നാല്‍, യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുകയാണ്.
മദ്യത്തിന് വീണ്ടും സെസ് ഏര്‍പ്പെടുത്തുകയാണ്. 247 ശതമാനമാണ് നിലവിലെ നികുതി. മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Comments are closed for this post.