2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധു നിയമനങ്ങളും അന്വേഷിക്കാന്‍ തയ്യാറാകണം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി ,സതീശന്‍. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും കഴിഞ്ഞ ആറുവര്‍ഷമായി നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ തയ്യാറാകണമെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്നത്  സ്വജനപക്ഷപാതം തന്നെയാണ്. സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ബന്ധുക്കള്‍ക്ക് വേണ്ടി സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.