2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗവർണർക്ക് വി.സിയുടെ മറുപടി; ‘മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്നത് ഒരു കുറവായി കാണുന്നില്ല’

തിരുവനന്തപുരം: തന്റെ കത്തിലെ ഭാഷയെ പരിഹസിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
 
‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്ന സാധരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല’- വി.സി പറഞ്ഞു.
രാഷ്ട്രപതിക്ക് ഡീ ലിറ്റ് നൽകേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചതായി അറിയിച്ച് വി.സി നേരത്തെ ഗവർണർക്ക് കത്തയച്ചിരുന്നു. കത്തിലെ ഭാഷ കണ്ട് ഞെട്ടിപ്പോയെന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇതിന് പരോക്ഷ മറുപടിയാണ് വി.സിയുടെ വാർത്താക്കുറിപ്പ്.
 
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന നിർദേശം തള്ളി കേരള സർവകലാശാല വിസി ഗവർണർക്ക് നൽകിയ കത്തിലായിരുന്നു വിവാദമായ അക്ഷരത്തെറ്റുകൾ. സർവകലാശാലയുടെ അമരത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവുകൾ ഗവർണറടക്കമുള്ള ആളുകൾ ഏറെ പ്രധാന്യത്തോടെയാണ് വിമർശിച്ചത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.