കോഴിക്കോട്: ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച് സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്ലാസെടുക്കുമ്പോഴാണ് സംഭവം. പരിപാടിക്കിടെ മൈക്ക് തകരാറിലായി. ഈ സമയം മൈക്കിന് പകരം വാവ സുരേഷ് പാമ്പിനെ മുന്‍പില്‍ വെച്ചതായി പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെ വാവ സുരേഷ് കൊണ്ടുവന്നിരുന്നു.മെഡിക്കല്‍ കോളജ് പോലൊരു സ്ഥാപനത്തില്‍ പാമ്പുപിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുള്ള വാവ സുരേഷിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചാണ് ഏറ്റവും ഒടുവില്‍ പാമ്പ് കടിയേറ്റത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടയില്‍ കടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏറെ ദിവസത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
Comments are closed for this post.