തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ആരോഗ്യ സർവകലാശാല ആറ് മാസത്തെ പ്രസാവാവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരള സർവകലാശാലയിലും ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടാകുന്നത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് വിദ്യാർത്ഥിനികൾക്ക് ആർത്തവ – പ്രസവാവധി ആദ്യം കൊണ്ടുവന്നത്.
ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കാനും സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Comments are closed for this post.