2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ പരിഭവമില്ല, അദ്ദേഹത്തിന് തന്നോട് എന്തും പറയാം’- ഉമ്മന്‍ ചാണ്ടി

കോട്ടയം: പി സി ജോര്‍ജ്ജിന്റെ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി. ജോര്‍ജ്ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനാണ് യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന പ്രസ്താവന ജോര്‍ജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പി സി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കും. ജോസഫ് വിഭാഗവുമായി തര്‍ക്കത്തിനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

പി.എസ്.സി നിയമന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. പകരം ലിസ്റ്റുമില്ല ലിസ്റ്റ് നീട്ടുന്നുമില്ല. ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ അധികാരമുള്ള സമയത്ത് സര്‍ക്കാര്‍ അത് ചെയ്തില്ല. ഇപ്പോഴത്തെ ചര്‍ച്ച കൊണ്ട് എന്താണ് കാര്യമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് പ്രവേശനം അടഞ്ഞതോടെ പൂഞ്ഞാറില്‍ ജനപക്ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് പി.സി ജോര്‍ജ് . ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചാണ് പി.സി ജോര്‍ജ്ജ് വീണ്ടും പൂഞ്ഞാറില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാന്‍ പി.സി ജോര്‍ജ്ജും ജനപക്ഷവും ശ്രമിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.