തിരുവനന്തപുരം: തൃശ്ശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി, എറണാകുളംഷൊര്‍ണൂര്‍ മെമു, എറണാകുളംഗുരുവായൂര്‍ എക്‌സ്പ്രസുകള്‍ ഞായറാഴ്ച ഉണ്ടാകില്ല. 27നുള്ള കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്.
കണ്ണൂര്‍എറണാകുളം എക്‌സ്പ്രസ് 26ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരംചെന്നൈ മെയില്‍ 26ന് രാത്രി 8.43ന് തൃശ്ശൂരില്‍നിന്നു യാത്ര പുറപ്പെടും. 26ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ട ബംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു.
ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
Comments are closed for this post.