2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. കുട്ടികളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തിത്തുടങ്ങിയിരുന്നു.

കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയിട്ടുണ്ട്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍ പറമ്പ്, പുനലൂര്‍ ദക്ഷിണ മൂകാംബിക, തിരുവനന്തപുരം പൂജപ്പുര മണ്ഡപം എന്നിവിടങ്ങിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ക്കായി ആയിരക്കണക്കിന് കുരുന്നുകളാണ് എത്തിയത്. വിദ്യാരംഭ ചടങ്ങിനും ക്ഷേത്രദര്‍ശനത്തിനുമായി എത്തിയ ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.