ഓണക്കാലത്ത് നാട്ടിലെത്തുന്ന യാത്രക്കാരുടെ പോക്കറ്റ് കീറാന്‍ തയ്യാറെടുത്ത് വിമാന കമ്പനികള്‍. ഓണം ആഘോഷിച്ച് ഗള്‍ഫിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാന്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കാനൊരുങ്ങുകയാണ് കമ്പനികള്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളിലും അടുത്ത മാസം തുറക്കുന്ന സാഹചര്യത്തില്‍ ലക്ഷമാണ് പ്രവാസികള്‍ക്ക് ഗള്‍ഫ് നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ നല്‍കേണ്ടി വരിക.
ഓണം കഴിഞ്ഞുളള നാളുകളില്‍ കേരളത്തില്‍ നിന്നും ദുബൈയിലേക്കുളള ടിക്കറ്റ് നിരക്ക് ആളൊന്നിന് 40,000 മുതല്‍ 75,000 വരെ എത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മറ്റു നഗരങ്ങളില്‍ നിന്നുളളതിനെക്കാള്‍ ഇരട്ടിയിലേറെ പണമാണ് കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് ഓണത്തിന് ശേഷം നല്‍കേണ്ടി വരുന്നത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് പതിനായിരം രൂപക്ക് വരെ എത്താന്‍ കഴിയുന്ന സാഹചര്യമുളളപ്പോഴാണ് തിരിച്ച് ഗള്‍ഫിലേക്ക് ഇത്രയും വലിയ തുക മുടക്കേണ്ട അവസ്ഥ പ്രവാസികള്‍ക്ക് ഉണ്ടാവുന്നത്.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്ക് എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ അവധി മുതല്‍ ഓണം വരെയുള്ള സമയം. ഇതെല്ലാം കഴിഞ്ഞ് സെപ്തംബറോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ ഉയര്‍ന്ന വിമാന നിരക്കില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
Content Highlights:kerala to gulf ticket charge is increase in onam season
Comments are closed for this post.