കൊച്ചി: തൃക്കാക്കര ബലാത്സംഗക്കേസില്‍ ബേപ്പൂര്‍ സി.ഐ സുനുവിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്.
പരാതിക്കാരിയുടെ ഭര്‍ത്താവിന് സുനുവുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നു, ഭര്‍ത്താവിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുവതി സുനുവിനെതിരെ പരാതി നല്‍കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സുനു മറ്റു രണ്ട് കേസുകളിലും പ്രതിയാണ്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പിരിച്ചുവിടാന്‍ ഡി.ജി.പി നടപടി ആരംഭിച്ചത്. സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡി.ജി.പി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
Comments are closed for this post.