തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്തുവച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് മറിയുകയായിരുന്നു. ഡ്രൈവര്‍ അടക്കം ആറുപേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട മരത്തംകോട് സ്വദേശി ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലന്‍സ്. ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. അല്‍ അമീന്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
Comments are closed for this post.