2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹര്‍ത്താല്‍: നാളെ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ ഉണ്ടാവില്ല

കോഴിക്കോട്: ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ കെ എസ് ആര്‍ ടി സി സര്‍വ്വീസുകളും ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാവാനിടയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാവാന്‍ സാധ്യതയുള്ളതിനുമാലാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് സി എം ഡി അറിയിച്ചു.

കര്‍ഷക സംഘടനകള്‍ ദേശീയ തലത്തില്‍ നടത്തുന്ന ബന്തിന്റെ ഭാഗമായാണ് കേരളത്തില്‍ ചില തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ 06.00 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ മാത്രം അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പൊലിസ് അകമ്പടിയോടെയും മാത്രം ഉണ്ടായിരിക്കുന്നതാണെന്നും സി എം ഡി വ്യക്തമാക്കി. വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കും.

യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.