2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

റേഷന്‍ വാങ്ങാന്‍ ഇന്നു മുതല്‍ പുതിയ സമയം; ക്രമീകരണം നവംബര്‍ 30 വരെ ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: റേഷന്‍ വാങ്ങാനുള്ള സമയം ക്രമീകരിച്ച് സര്‍ക്കാര്‍. ജില്ലാ അടിസ്ഥാനത്തിലാണ് ക്രമീകരണം. സെര്‍വറിന്റെ സാങ്കേതിക തകരാറുമൂലം വ്യാഴാഴ്ചയും ‘ആധാര്‍’ സെര്‍വര്‍ നിശ്ചലമായതിനെ തുടര്‍ന്നാണ് 14 ജില്ലകളിലും റേഷന്‍ വിതരണം നവംബര്‍ 30 വരെ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചക്കു ശേഷം രണ്ടു മുതല്‍ രാത്രി ഏഴു വരെയും പ്രവര്‍ത്തിക്കും. 46,49,095 കാര്‍ഡുടമകളാണ് ഈ സൗകര്യം വിനിയോഗിക്കേണ്ടത്.

തിരുവനന്തപുരം,എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബര്‍ 25, 28, 30 തീയതികളില്‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ ഏഴു വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

ഈ മാസം 14 മുതല്‍ റേഷന്‍വിതരണം സ്തംഭനാവസ്ഥയിലാണ്. 26 മുതല്‍ കമീഷനെചൊല്ലി റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചത് കടകളിലെ തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.