2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി മരിച്ചു ,അപകട കാരണം ബസിന്റെ വാതില്‍ അടക്കാതിരുന്നത്

കോഴിക്കോട്: ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു.കോഴിക്കോട് നരിക്കുനിയിലാണ് അപകടം നടന്നത്.കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്.ബസിന്റെ വാതില്‍ അടച്ചിരുന്നില്ല. രാവിലെ ഏഴു മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തു വെച്ചായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.നരിക്കുനി ഓടുപാറയില്‍ വാടകയ്ക്ക് താമസിക്കുകയിരുന്നു ഇവര്‍. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.