2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അവതാരകയെ അപമാനിച്ചതില്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: അഭിമുഖത്തിനിടെ അവതാകരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.പരാതിക്കാരിയോട് മാപ്പുപറഞ്ഞ് കേസ് ഒത്തുതീര്‍പ്പായതിനു ശേഷമാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം 21നാണ് ചട്ടമ്പി സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ അഭിമുഖത്തിനിടയില്‍ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചത്. ഇതേതുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും സിനിമ സംഘടനകള്‍ക്കും പരാതി നല്‍കിയിരുന്നു. അവതാരകയുടെ പരാതിയില്‍ പൊലിസ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. അവതാരക സിനിമ സംഘടനകള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.