2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡിസംബര്‍ മുതലുള്ള കൊവിഡ് മരണപ്പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഡിസംബര്‍ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ട്. സ്വകാര്യത സൂക്ഷിച്ച് കൊണ്ടാവും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ കൊവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. കൊവിഡ് മരണക്കണക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു .

വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്‌ഡേഷനാണ് നടത്തുന്നത്. രേഖകളില്ലാത്തത് മൂലം ഒഴിവാക്കിയ കൊവിഡ് മരണങ്ങള്‍ കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.