2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ല,പണം നല്‍കാമെന്ന കേരളത്തിന്റെ നിലപാട് പിന്നീട് മാറ്റി; കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി:പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കാമെന്ന് കേരളം നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഭക്ഷ്യധാന്യം നല്‍കിയതെന്നും എന്നാല്‍ പിന്നീട് കേരളം നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.പണം വാങ്ങുന്നതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ കേരളം തയ്യാറാകമെന്നും ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയാത്തത് കേരള സര്‍ക്കാരിന്റെ പരാജയമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

പ്രളയകാലത്ത് 89,540 ടണ്‍ അരിയാണ് അധികമായി കേരളത്തിന് അനുവദിച്ചത്. ഇതിന് ഒരു കിലോയ്ക്ക് 25 രൂപ നിരത്തില്‍ 233 കോടി രൂപ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജോസ് കെ മാണി എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. പണം നല്‍കിയില്ലെങ്കില്‍ സബ്‌സിഡിയോ കേന്ദ്രവിഹിതമോ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ കേരളത്തിന് കത്തു നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News