2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി

തിരുവനന്തപുരം: 2021 ഏപ്രിലിലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശ്ശികയുള്ള മൂന്നു ദ്വൈമാസ തവണകള്‍ അടയ്‌ക്കേണ്ട തീയതി നവംബര്‍ 10 വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.

ആദ്യ ഗഡു മേയ് 10 മുന്‍പ് അടയ്ക്കാനാണ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്നുള്ളവയ്ക്ക് ഒമ്പത് ദ്വൈമാസ തവണകളും നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് മുതല്‍ സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ നികുതി അടയ്ക്കുവാന്‍ വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട് നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച് നിരവധി വാഹന ഉടമകളുടെ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്നും തുടര്‍ന്നുള്ള തവണകള്‍ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.