ഇടുക്കി: മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് തമിഴ്‌നാട്. തുടര്‍ന്ന് വീടുകളിലി# വെള്ളം കയറി. ഒടുവില്‍ തുറന്ന പത്ത് ഷട്ടറുകളില്‍ ഏഴെണ്ണം അടക്കുകയും ചെയ്തു.
മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്‌നാടിന്റെ നീക്കം. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രിയില്‍ വീണ്ടും തുറന്നത്. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകള്‍ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്ററും ബാക്കിയുള്ളവ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. വള്ളക്കടവിലാണ് പ്രതിഷേധം. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടര്‍ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു.
Comments are closed for this post.